വൈക്കം: അംഗൻവാടി ഹെൽപ്പർ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിച്ച വിധവയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ത്രീവിരുദ്ധ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസ് പടിക്കൽ ബഹുജന ധർണ നടത്തും. രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ ധർണയിൽ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് വി.ബിൻസ് അറിയിച്ചു.