തലയോലപ്പറമ്പ്: വി. എസ് ഗോപാലകൃഷ്ണന്റെ ഒന്നാമത് അനുസ്മരണ സമ്മേളനം ഇന്ന് നടക്കും.വൈകിട്ട് വെള്ളൂർ ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം കേന്ദ്ര കമ്മറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ പുഷ്പാർച്ചനയും ഏരിയ കമ്മറ്റി ഓഫീസിൽ ഫോട്ടോ അനാച്ഛാദനവും നടത്തുമെന്ന് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് അറിയിച്ചു.