അടിമാലി: മുത്തൂറ്റ് എം.ജോർജ് ഫൗണ്ടേഷനും അടിമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ പരിശോധനാ ക്യാമ്പ് ഇന്ന് നടക്കുമെന്ന് എന്ന് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് കെ.എം.സാബു,ജനറൽ സെക്രട്ടറിനിതീഷ് ചെങ്ങാങ്കൽ,മുത്തൂറ്റ് ഫിനാൻസ് അടിമാലി യൂണിറ്റ് സീനിയർ മാനേജർ യു.വി പ്രമോദ് എന്നിവർ പറഞ്ഞു.
അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ രാവിലെ 6 മുതൽ 9 വരെ രക്തം മൂത്രം സാമ്പിളുകൾ സ്വീകരിക്കും വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ് ഉദ്ഘാടനം ചെയ്യും. ഹെൽത്ത് കാർഡ് വിതരണം
വ്യാപാരി വ്യവസായിഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി. എം ബേബി ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 9961144820.9846007236 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം..