പാലാ : കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 ന് പാലാ മിൽക്ക് ബാറിൽ നടക്കും. പ്രസിഡന്റ് കെ.പി.എൽസൺ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്‌സിക്യുട്ടീവംഗം ബാബു കെ ജോർജ്, എം.ജി ശേഖരൻ, അഡ്വ.സണ്ണി ഡേവിഡ്, എം.ആർ.രഘു ദാസ് , അരവിന്ദൻ പിള്ള, എന്നിവർ പ്രസംഗിക്കും.