lori

ചങ്ങനാശേരി : ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ തടിലോറി ചിങ്ങവനം പുത്തൻപാലത്തിനു സമീപം സോളാർ ലൈറ്റ് പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ രാവിലെ 7.30ഓടെ പുത്തൻപാലത്തിനു സമീപമാണ് അപകടം. കോട്ടയം ഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു.