prathikal

കോട്ടയം : തിരുവാതുക്കലിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പിതാവും മകനും അടക്കം നാലുപേർ പിടിയിൽ. വേളൂർ മാന്താർ പ്ലാപ്പറമ്പിൽ അജേഷ് കുമാർ (ഷാജി - 49), മകൻ അക്ഷയ അജേഷ് (മോനായി -20), സഹോദരങ്ങളായ ഇരുത്തിക്കൽപറമ്പിൽ റോബിൻ റോയി (സോണപ്പൻ - 24), റോഷൻ റോയി (ജിത്തു -20) എന്നിവരെയാണ് വെസ്റ്റ് സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജൂൺ 23 നായിരുന്നു സംഭവം. തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീടും, മുറ്റത്തിരുന്ന സ്‌കൂട്ടറുമാണ് സംഘം തല്ലിത്തകർത്തത്. അക്രമം കണ്ട് ഓടിയെത്തിയ അയൽവാസി കാർത്തിക്കിനെ (24) കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി. സംഭവത്തിൽ വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജിയെ (21) നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.