mg-university-info
mg university info

പി.ജി അലോട്ട്മെന്റ്

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് വൈകിട്ട് അഞ്ചുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം.

യു.ജി അലോട്ട്മെന്റ്

ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇന്നു മുതൽ ആറു വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം.

വൈവാവോസി

നാലാം സെമസ്റ്റർ എം.എ. ഹിന്ദി (സി.എസ്.എസ്.റഗുലർ/സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി 16 മുതൽ അതത് കോളേജുകളിൽ നടക്കും.

നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് അപ്ലൈഡ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും മാന്നാനം കെ.ഇ. കോളേജിൽ ഒൻപതിനും, മൂവാറ്റുപുഴ നിർമല കോളേജിൽ 11നും പാലാ സെന്റ് തോമസ് കോളേജിൽ 15നും നടക്കും.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.ഫിൽ (ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.വോക്, 2019 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.