നെടുംകുന്നം : ഓടുന്നതിനിടെ ടോറസിൽ നിന്ന് മണൽ റോഡിൽ വീണു. കഴിഞ്ഞ ദിവസം ഉച്ചയോടെ നെടുംകുന്നം പഞ്ചായത്ത് ഓഫീസിനു മുൻവശത്തായിരുന്നു സംഭവം. മണിമലയിൽ നിന്ന് കറുകച്ചാൽ ഭാഗത്തേയ്ക്കു വരികയായിരുന്ന ടോറസിന്റെ ലോക്ക് പൊട്ടിവാതിലിലൂടെ മണൽ റോഡിലേക്കു വീണത്. ലോക്ക് തുറന്നു പോയത് അറിയാതെ ഡ്രൈവർ വാഹനം ഓടിച്ചു. നാട്ടുകാർ ചേർന്ന് ഡ്രൈവറെ വിളിച്ചു കൂവിയാണ് ടോറസ് നിറുത്തിയത്. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡിൽ നിന്ന് മണൽ നീക്കം ചെയ്തു.