വൈക്കം: ചെമ്പ് കാട്ടിക്കുന്ന് അനന്തവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ഭുവനേശ്വരി ദേവിയുടെ പുനഃപ്രതിഷ്ഠയും നടത്തി. ഇന്നലെ രാവിലെ 11ന് ക്ഷേത്രം തന്ത്രിമാരായ മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും, മനയത്താറ്റുമന പ്രകാശൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠ നടത്തിയത്. ക്ഷേത്രം മേൽശാന്തി കൈതക്കടമഠം ജയകുമാർ നമ്പൂതിരി സഹകാർമ്മികനായി. പ്രസാദമൂട്ട്, ഇലഞ്ഞിച്ചുവട്ടിൽ ദാഹം വയ്പ് എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.എം. രാജു, സെക്രട്ടറി എൻ.ജി. ബിജു, ഇ.ജി. സുനിൽകുമാർ, കെ.ജി. സുരേഷ്, കെ.എം. രമേശൻ എന്നിവർ നേതൃത്വം നൽകി.