അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവാസം സംഘടിപ്പിച്ചു. കല്ലാർകുട്ടിപാക്കാലപ്പടി, കൊന്നത്തടി മരക്കാനം, അഞ്ചാംമൈൽ വെള്ളത്തൂവൽ, പണിക്കൻ കുടി പൊൻമുടി, കല്ലാർ കെട്ടി തിങ്കൾ കാട് തുടങ്ങിയ റോഡുകളാണ് തകർന്ന് കിടക്കുന്നത്.
ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എം എൽ എ മാരായപി.ടി തോമസ്, റോഷി അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ പ്രസാദ് ,ടി.പി മക്ക, ഡിസിസി സെക്രട്ടറി ജെയ്‌സൻ കെ ആന്റണി, ഷാജി കാഞ്ഞ മല ,ബാബു കളപ്പുര ,വി.കെ മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.