വൈക്കം: നഗരസഭ 18 ാം വാർഡിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയും കൃഷി നടത്തിപ്പിനെക്കുറിച്ചുള്ള സെമിനാറും കൃഷി അസ്സിസ്റ്റന്റ് മേയ്‌സൺ മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും, ഗുണഭോക്താക്കൾക്കുള്ള വിത്തു വിതരണവും നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. ശ്രീകുമാരൻ നായർ, അഡ്വ. വി. വി. സത്യൻ, എസ്. ഹരിദാസൻ നായർ, സൗമ്യ ജനാർദ്ദനൻ, ലതിക, ജി. രഘുനാഥ് എന്നിവർ സംസാരിച്ചു.