തലയോലപ്പറമ്പ് : മിനി സിവിൽ സ്​റ്റേഷന്റെ താഴത്തെ നിലയിലെ ഒന്നായി കിടക്കുന്ന ഹാൾ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിനായി വേർതിരിച്ച് സേഫ് റൂം പണിത് താക്കോൽ രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം മൂന്നര വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ തലയോലപ്പറമ്പ് മിനി സിവിൽ സ്​റ്റേഷനിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തുടങ്ങാത്തതിനാൽ താഴത്തെ നിലയിലെ പ്രധാന ഭാഗത്തെ ശുചിമുറികൾ ഉൾപ്പെടെയുള്ളവ നശിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരള കൗമുദിയിൽ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. ഏ​റ്റെടുത്ത കരാറുകാരൻ നിർമ്മാണ പ്രവർത്തനം വൈകിയതാണ് രജിസ്‌ട്രേഷൻ വകുപ്പിന് താക്കോൽ കൈമാറാൻ കാലതാമസം നേരിട്ടതെന്ന് അധികൃതർ പറഞ്ഞു.

.