അടിമാലി:വിവാഹ വാഗ്ദാനം നൽകി യുവതിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജാക്കാട് അമ്പലക്കവല പനച്ചി കുന്നേൽ ജയ്‌മോൻ (30) ആണ് അറസ്റ്റിലായത്. ഭാര്യയും 3 കുട്ടികളുമുള്ള ഇയാൾ ഇക്കാര്യം മറച്ചു വെച്ചാണ് വിവാഹ വാഗ്ദാനം നൽകി ഇരുപത്കാരിയെ കഴിഞ്ഞ രണ്ട് വർഷമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. തുടർന്ന് സി.ഐ കെ.ജെ തോമസ്.എസ്‌ഐ ജി.എസ്.ഹരി ,എഎസ്‌ഐ സജി എൻ പോൾ, സിപിഒ പി.എൽ.ഷാജി എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.