കോട്ടയം: വായൂജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുന്നു. ആരോഗ്യ വകുപ്പും ജില്ലാ ടി.ബി സെന്ററും ചേർന്ന് തൂവാല വെറുമൊരു തുണിയല്ല എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ആയിരം തൂവാലകൾ വിതരണം ചെയ്യും.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുന്നതിലൂടെ വായുജന്യരോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ കഴിയുമെന്ന് പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ പറയുന്നു.
തൂവാല ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് സ്‌കൂൾ തലത്തിൽ ബോധവത്ക്കരണം ശക്തമാക്കുമെന്ന് ഡി.എം.ഒ. അറിയിച്ചു.

പ്രതിരോധിക്കാം

ക്ഷയരോഗം

 എച്ച്.വൺ എൻ.വൺ,

കുഷ്ഠരോഗം,

നിപ്പ,

ജലദോഷം

കുട്ടികൾക്ക് 1000 തൂവാലകൾ

വായൂജന്യ രോഗങ്ങൾക്കെതിരെ
പുതിയ പ്രചാരണ പരിപാടി

'കേവലം ഒരു തുണി എന്നതിലുപരി ആരോഗ്യ സംരക്ഷണത്തിൽ തൂവാലയ്ക്കുള്ള പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും ഉപയോഗം ശീലമാക്കുകയുമാണ് ലക്ഷ്യം

ഡോ. ജേക്കബ് വർഗീസ് , ജില്ലാ മെഡിക്കൽ ഓഫീസർ