പൊൻകുന്നം : ആരോഗ്യ ഇൻഷ്വറൻസ് വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിക്ക് ഇൻഷ്വറൻസ് ലഭിക്കാൻ രണ്ടാമതും രജിസ്‌ട്രേഷൻ നടത്തേണ്ടി വന്നു. ശസ്ത്രകിയക്ക് വിധേയയായ ചെറുവള്ളി പുതുക്കുടിയിൽ രാജലക്ഷ്മിക്കാണ് ആശുപത്രി ഇൻഷ്വറൻസ് രേഖകളിൽ പേരില്ലാതെ വന്നതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വന്നത്. ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ ചികിത്സ തേടിയ ആളുടെ രജിസ്‌ട്രേഷൻ വേണമെന്നാണ് നിർദ്ദേശം. എന്നാൽ രാജലക്ഷ്മിയുടെ മകനാണ് 2 പേരടങ്ങുന്ന കുടുംബത്തിന്റെ ഇൻഷ്വറൻസ് കഴിഞ്ഞ ആഴ്ച പുതുക്കിയിരുന്നത്.
ഇൻഷ്വറൻസ് നടപടികൾ പുരോഗമിക്കുന്നതിനാൽ പുതുക്കിയ കാർഡ് ഉടമകളുടെ വിവരങ്ങൾ അടങ്ങുന്ന പട്ടിക ആശുപത്രികൾക്ക് കൈമാറാത്തതാണ് പ്രശ്നമെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ അംഗങ്ങളും ആശുപത്രി രേഖകളിൽ ഇടം പിടിക്കുമെന്നും അധികൃതർ പറഞ്ഞു.