പൊൻകുന്നം : പൊന്തൻപുഴ വനമേഖലയുടെ സമീപപ്രദേശത്ത് താമസിക്കുന്നതും സർക്കാർ കൈവശാവകാശ രേഖ ലഭിച്ചിട്ടുള്ളതുമായ കർഷകർക്ക് പട്ടയം അനുവദിച്ച് കൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. ആലപ്ര വനപ്രദേശത്ത് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായി സംയുക്ത പരിശോധന നടത്തിയെന്നും പ്രമാണ അവകാശം സ്വകാര്യവ്യക്തികൾക്ക് ഹൈക്കോടതിയുടെ കേസിന്റെ വിധിപ്രകാരം അംഗീകരിച്ച് നൽകിയിട്ടുള്ളതാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ മറുപടി നൽകി. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷം പട്ടയം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.