ഉദയനാപുരം: അക്കരപ്പാടം കയർ സഹകരണ സംഘത്തിൽ കയർ വികസന വകുപ്പ് അനുവദിച്ചു നൽകിയ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകളുടെ ഉദ്ഘാടനം കയർ തൊഴിലാളി ക്ഷേമനിധി ബോർഡുചെയർമാൻ കെ.കെ.ഗണേശൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് എ.പി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പും എ. പത്മനാഭൻ എൻഡോവ്‌മെന്റും നൽകി അനുമോദിച്ചു. വൈക്കം കയർ പ്രോജക്ട് ഓഫീസർ സുധാവർമ്മ മുഖ്യ പ്രഭാഷണം നടത്തി.കെ.അരുണൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, പി.വി.രവീന്ദ്രൻ, അനിജിപ്രസാദ്, പ്രവീണസിബി, സുനിൽകുമാർ, സാബു.പി.മണലൊടി, കെ.എസ്.ഗോപിനാഥൻ, കെ.എസ്.വേണുഗോപാൽ, അക്കരപ്പാടം ശശി, കെ.ബി.രമ, പ്രമീള സംഘം സെക്രട്ടറി ഡി. അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു.