അടിമാലി: വൈസ്‌മെൻസ് ക്ലബ്ബിന്റെ 40ാമത് സ്ഥാനാരോഹണ ചടങ്ങുകളുടെ ഭാഗമായി കാൻസർ കെയർ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സമ്മേളനം വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൺ ഡയറക്ടർ ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് അനിൽ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി വർഗീസ് പീറ്റർ കാക്കനാട്ട്, സെക്രട്ടറി ബിജു മാത്യു മാന്തറയ്ക്കൽ, ട്രഷറാർ കെ.ജെ.ജെയിംസ് കല്ലിക്കുഴി എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഡയറക്ടർ ബോർഡ് സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഡോ. ജോസഫ് മനോജ് നേതൃത്വം നൽകി.മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൻ ഡയറക്ടർ സ്ഥാനത്തേയ്ക്ക് ഇടുക്കിയിൽ നിന്നും ആദ്യമായി നിയമിതനായ അഡ്വ. ബാബു ജോർജിന് സമ്മേളനത്തിൽ സ്വീകരണം നൽകി. ഒരു കോടിയോളം രൂപ ചെലവഴിക്കുന്ന കാൻസർ കെയർ സേവന പദ്ധതികളുടെ ഉദ്ഘാടനം റീജിയണൽ സെക്രട്ടറി സി.എം കയസ് നിർവഹിച്ചു. പ്രത്യേക ബുള്ളറ്റിന്റെ പ്രകാശനംറീജിയണൽ വെബ് മാസ്റ്റർ സോണി എബ്രഹാം നിർവഹിച്ചു, ജൈവപച്ചക്കറി തോട്ടമുൾപ്പെടെയുള്ള മൈനർ പ്രോജക്ടുകളുടെ ഉദ്ഘാടനം റീജിയണൽ വനിതാ വിഭാഗം അദ്ധ്യക്ഷ ആനി മനോജ് നിർവഹിച്ചു. റീജിയണൽ,ഡിസ്ട്രിക്ട് അവാർഡുകളുടെ വിതരണം റീജിയണൽ ചീഫ് കോഓർഡിനേറ്റർ സി.ജെ ജോൺസൻ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ ജിജോ വി. എൽദോ വിതരണംചെയ്തു.