പാമ്പാടി : നിർമ്മാണം പൂർത്തിയായിട്ടും പഞ്ചായത്ത് കാർഷിക വിപണ കേന്ദ്രം തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധവുമായി സി.പി.എം. ഇന്ന് വൈകിട്ട് നാലിന് സി.പി.എം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടിയിൽ ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. കെട്ടിടം പണി പൂർത്തിയായിട്ട് നാളുകളായിട്ടും ഇതുവരെ തുറക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അധികൃതരുടെ മെല്ലെപോക്കു നയവും മൂലമാണെന്നാണ് ആരോപണം. കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി നിർമ്മിക്കാനുണ്ടെന്നും ഇത് പൂർത്തിയാക്കി കൂടുതൽ സൗകര്യത്തോടെ തുറന്നു നൽകുമെന്നും പഞ്ചായത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി പറയുന്നു.
കാർഷിക വിപണ കേന്ദ്രം തുറന്നു കൊടുത്താൽ ഇതിൽ ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് സൗകര്യവും പൊതുജനങ്ങൾക് ലഭിക്കും ഇതോടെ ടൗണിലെ പാർക്കിംഗ് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാനും കഴിയും.