രാമപുരം : 17 ന് ആരംഭിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന രാമപുരം നാലമ്പല ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പഞ്ചായത്ത് തല യോഗം ചേർന്നു. വിവിധ വകുപ്പു മേധാവികൾ, ക്ഷേത്രഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാൽ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസി ബേബി, കെ.ആർ. ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ആന്റണി, ബെന്നി എബ്രാഹം തെരുവത്ത്, മിനി ശശി, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടൻ, ജാൻസി ഫീലിപ്പോസ്, നാലമ്പല ദർശന കമ്മിറ്റി ഭാരവാഹികളായ വി. സോമനാഥൻ നായർ അക്ഷയ, പി.ആർ. രാമൻ നമ്പൂതിരി, മനോജ് കുമാർ മറ്റക്കാട്ട്, ശ്രീകുമാർ കൂടപ്പുലം, മുകേഷ് കുന്നൂർമന, സുബ്രഹ്മണ്യൻ നമ്പൂതിരി കൊണ്ടമറുക് ഇല്ലം, ദിലീപ് മേതിരി, വിശ്വൻ രാമപുരം, എം.എസ്. രവീന്ദ്രനാഥ്, രവീന്ദ്രൻ തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.

പ്രധാന തീരുമാനങ്ങൾ

പൊതു ശൗചാലയങ്ങൾ പ്രവർത്തന സജ്ജമാക്കും

റോഡുകൾ അറ്റകുറ്റപ്പണി നടത്തും

വഴിവിളക്കുകൾ, 24 മണിക്കൂർ വൈദ്യുതി

അടിയന്തിര ഘട്ടത്തിൽ വൈദ്യസഹായം

ഗതാഗത ക്രമീകരണം ഏർപ്പെടുത്തു