തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാർഷിക ദിനം ഇന്ന് വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും.അദ്ദേഹത്തിന്റെ ജന്മനാടായ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് തലയോലപ്പറമ്പ് എൻ എസ് എസ് ഹാളിൽ നടക്കുന്ന ബഷീർ ഓർമ്മ എന്ന അനുസ്മരണ സമ്മേളനം ചലചിത്ര സംവിധായകൻ അടൂർഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി മോഹൻകുമാർ.ഡോ.പോൾ മണലിൽ, ഡോ.അംബിക എ.നായർ,പ്രൊഫ.കെ.എസ്.ഇന്ദു, ഡോ.യു.എംല തുടങ്ങിയവർ പ്രസംഗിക്കും.സാംസ്‌കാരിക പ്രവർത്തകരെ ചടങ്ങിൽ സി.കെ.ആശ എം എൽ എ മാങ്കോസ്റ്റിൻ വൃക്ഷതൈകൾ നൽകി ആദരിക്കും.