നെടുംകുന്നം : ഒരു വർഷം മുൻപ് തകർന്ന നെടുംകുന്നം - പുന്നപ്പുഴ റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വന്തം ചെലവിൽ പുനർനിർമ്മിച്ചു. സംരക്ഷണഭിത്തിയില്ലാത്ത റോഡിൽ ടിപ്പറുകളുടെ അമിതവേഗമാണ് റോഡ് തകർച്ചയ്ക്ക് ഇടയാക്കിയത്. ഇതോടെ നിരവധി വീടുകളിലേക്കുള്ള വഴിയും അടഞ്ഞു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് കരിങ്കല്ല് ഇറക്കി റോഡിന്റെ സംരക്ഷണഭിത്തി കെട്ടാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയത്. റോഡ് കോൺക്രീറ്റും ചെയ്തു.