flex

ചങ്ങനാശേരി : പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ നടപ്പാതയിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ തള്ളിയത് ഇടവഴിയിൽ. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസഹമായി. എൻ.എസ്.എസ് കോളേജിലെ നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. എന്നാൽ അലങ്കാര വസ്തുക്കൾ പ്രധാന റോഡിൽ നിന്നും പൂർണമായും നീക്കം ചെയ്തിട്ടില്ല. നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി സഞ്ചരിക്കുന്ന ഇടറോഡിലാണ് ഫ്ലക്സ് തള്ളിയത്. ഫ്ലക്സ് കൂടിക്കിടക്കുന്നതിനാൽ റോഡിന്റെ മദ്ധ്യഭാഗത്തോട് ചേർന്ന് നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. ഇത് അപകടങ്ങൾക്കും ഇടയാക്കും.