ഇടപ്പാടി : ആനന്ദഷൺമുഖ സ്വാമി ക്ഷേത്രത്തിൽ നാളെ ഷഷ്ഠിപൂജ നടക്കും. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9 ന് കലശപൂജ, ഷഷ്ഠികാര്യസിദ്ധിപൂജ, തുടർന്ന് കലശാഭിഷേകം, അഷ്ടാഭിഷേകം, വിശേഷാൽ ഷഷ്ഠിപൂജ, മഹാഗുരുപൂജ, പ്രസാദമൂട്ട് എന്നിവയുണ്ടെന്ന് ക്ഷേത്ര യോഗം സെക്രട്ടറി ഒ.എം.സുരേഷ് ഇട്ടികുന്നേൽ അറിയിച്ചു.