തലയോലപ്പറമ്പ് : വടയാർ മാക്കോൽ ശ്രീ ഘണ്ടാകർണ്ണ ഭദ്റകാളി ദേവീക്ഷേത്രത്തിലെ 3-ാം മത് പ്രതിഷ്ഠാദിന മഹോത്സവം 8,9 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്റി ഡോ. ടി.എസ് വിജയൻ തന്ത്റികളുടെയും മേൽശാന്തി കണ്ണൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 8 ന് രാവിലെ 7.30 ന് ഭാഗവത പാരായണം വൈകിട്ട് 5.30ന് ദേവിക്ക് ഗോളക സമർപ്പണം. 9 ന് രാവിലെ 5.30ന് മഹാഗണപതി ഹോമം 7.30 ന് ഭാഗവത പാരായണം 9ന് ഗോളക ചാർത്തി കലശാഭിഷേകം ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.