വൈക്കം : എസ്. എൻ. ഡി. പി. യോഗം 1851-ാം ഉദയനാപുരം ശാഖയുടെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന് ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സഹായം നൽകി. സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു ശാഖാ സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ തുക കൈമാറി. പ്രിൻസിപ്പാൾ കെ.വി.പ്രദീപ് കുമാർ, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, സാന്ത്വനം പദ്ധതി ചെയർമാൻ സി.സുരേഷ് കുമാർ, ചീഫ് കോ ഓർഡിനേറ്റർ പ്രിയാ ഭാസ്‌ക്കർ, എൻ.ബാബുരാജ്, പി.ടി.എ. പ്രസിഡന്റ് വി.വി. കനകാംബരൻ, ശാഖാ പ്രസിഡന്റ് എം. കെ. കാർത്തികേയൻ, എസ്. പത്മനാഭൻ, എൻ. കെ. ശശിധരൻ, പി. എൽ. ഷാജി എന്നിവർ പങ്കെടുത്തു.