ഇളങ്ങുളം: ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ പരേതരായ തോമസ് -അന്നമ്മ ദമ്പതികളുടെ മകളും പാലാ രൂപത മുത്തോലി കാർമലേറ്റ് കോൺവന്റ് അംഗവുമായ സിസ്റ്റർ സിറിയക് (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് മുത്തോലി മഠം സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫാ. തോമസ് മറ്റപ്പള്ളിൽ (പ്രീസ്റ്റ് ഹോം ഇത്തിത്താനം, ചങ്ങനാശേരി), പരേതരായ ഫാ. മാത്യു മറ്റപ്പള്ളിൽ (പള്ളോട്ടിൻ സഭ), എം.ടി. ജോസഫ് മറ്റപ്പള്ളിൽ (ചെങ്ങളം), ത്രേസ്യാമ്മ ആന്റണി മാമ്പഴക്കുന്നേൽ (എലിക്കുളം), അന്നമ്മ ജോൺ തുണിയമ്പ്രയിൽ (വടക്കാഞ്ചേരി), എം.ടി. ഫിലിപ്പ് എം.എ. (എസ്.ഡി കോളജ്, കാഞ്ഞിരപ്പള്ളി).