kuzhimattom

കുഴിമറ്റം : എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ശ്രീനാരായണ തീർത്ഥർസ്വാമി സ്മാരക ശാഖയിലെ അദ്വൈതം പുരുഷ സ്വയംസഹായസംഘം 'ഒരുവീട്ടിൽ ഒരുഫലവൃക്ഷം' പദ്ധതി നടപ്പിലാക്കി. സംഘത്തിലെ അംഗങ്ങളുടെ വീട്ടുവളപ്പിലാണ് വൃക്ഷം നടുന്നത്. ചങ്ങനാശേരി യൂണിയൻ മൈക്രോ ഫിനാൻസ് കോ- ഓർഡിനേറ്റർ പി.എസ്. കൃഷ്ണൻകുട്ടിയുടെ വീട്ടുവളപ്പിൽ ശാഖാ പ്രസിഡന്റ് എൻ.ഡി. ശ്രീകുമാർ, സെക്രട്ടറി പി.കെ. വാസു എന്നിവർ ചേർന്ന് തെങ്ങിൻതൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എച്ച്.ജി കൺവീനർ പി.കെ. ബിജു, ജോ. കൺവീനർ ഇ.കെ.പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു.