കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ "വിജ്ഞാനോത്സവം - 2019 " നാളെ ഉച്ചയ്ക്ക് 12 ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വി‌ദ്യാർത്ഥികളെ അനുമോദിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂത്ത്മൂവ്മെന്റ് ജില്ലാ കോ-ഓർഡിനേറ്റർ എം.പി സെൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാന്ദൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ടി.സി ബൈജു, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, സൈബർസേന, കുമാരിസംഘം ഭാരവാഹികൾ പങ്കെടുക്കും.