കോട്ടയം : മുള്ളൻകുഴിയിലെ കുടിവെള്ള പൈപ്പുലൈൻ മാലിന്യക്കാനയിൽ നിന്ന് കരകയറ്റി. വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥരാണ് അഴുക്കുചാലിൽ കിടന്ന പൈപ്പുലൈൻ മാറ്റി സ്ഥാപിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് മാലിന്യം നിറഞ്ഞ കാനയിലൂടെയാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആദ്യം പ്രതികരിച്ച അധികൃതർ ഒടുവിൽ തെറ്റ് തിരിച്ചയുകയായിരുന്നു. നഗരസഭയുടെ പതിനാലാം വാർഡ് മുള്ളൻകുഴിയിലെ ചേരിനിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നാല് കുടുംബങ്ങൾക്കായി പ്രത്യേകം പൈപ്പ് ലൈൻ സ്ഥാപിച്ചത്.