പാലാ : നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ തർക്കങ്ങളരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. യുഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എല്ലാവരും പരസ്പര ധാരണയോടെ പ്രവർത്തിക്കണം. അഭിപ്രായ വിത്യാസങ്ങൾ പ്രവർത്തകർക്കിടയിലുണ്ടാകാം. എന്നാൽ അത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി, ജോയി എബ്രാഹം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, സണ്ണി തെക്കേടം, അനസ് കണ്ടത്തിൽ, ഇ.ജെ. ആഗസ്തി, ജോസി സെബാസ്റ്റ്യൻ, പ്രൊഫ. സതീഷ് ചൊള്ളാനി, ഫിലിപ്പ് കുഴികുളം, കുര്യൻ ജോയി, റോയി എലിപ്പുലിക്കാട്ട് എന്നിവരും പ്രസംഗിച്ചു