thuvala

തലയോലപ്പറമ്പ്: 'തൂവാല ഒരു ചെറിയ തുണിയല്ല ' എന്ന പേരിൽ വായു ജന്യരോഗ പ്രതിരോധത്തിന് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേത്യത്തത്തിൽ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക് തൂവലകൾ സൗജന്യമായി വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ നിർവ്വഹിച്ചു.
പകർച്ചപ്പനി, ക്ഷയം, കുഷ്ടം എന്നിവ തടയുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് തൂവാലകൾ വിതരണം ചെയ്തത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ. ആന്റണി ബോധവൽക്കരണ ക്ലാസ് എടുത്തു.ഗവ. യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ എം. വിജയകുമാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.