കല്ലറ : എസ്. എൻ. ഡി, പി ശാഖായോഗം 881-ാം പെരുന്തുരുത്ത് ശാഖയുടെ 72-ാം വാർഷിക പൊതുയോഗവും യോഗം ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.സി ബൈജുവിന് സ്വീകരണവും ഇന്ന് രാവിലെ പത്തിന് ശാഖാ ഹാളിൽ നടക്കും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ. കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് എഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും.