കോട്ടയം : വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ സോൺ -4 ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് 3 ന് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. ഏരിയാ പ്രസിഡന്റ് വി.എ.തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഏരിയാ പ്രസിഡന്റ് ഡോ.കെ.സി സാമുവൽ നിർവഹിക്കും. പരിശീലന പരിപാടിക്ക് മുൻ ഇന്റർനാഷണൽ പ്രസിഡന്റ് ഐസക് പാലത്തിങ്കൽ നേതൃത്വം നൽകും. കാൻസർ രോഗികളുടെ പരിചരണവും സംരക്ഷണവും ചികിത്സയുമാണ് ഈ വർഷത്തെ പ്രധാന സേവന പദ്ധതി.എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക കാൻസർ നിർണയ ക്യാമ്പ് നടത്തുമെന്ന് റീജണൽ ഡയറക്ടർ ഡോ. ലീലാ ഗോപീകൃഷ്ണ, സോണൽ സെക്രട്ടറി ജേക്കബ് ജോൺ, ട്രഷറർ കെ.സി.ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .