കോട്ടയം: എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര വടക്കുംഭാഗം ശാഖയിലെ അരുവിപ്പുറം, ഗുരുകൃപ, വയൽവാരം, ടി.കെ. മാധവൻ സ്മാരക കുടുംബയൂണിറ്റുകളുടെ സംയുക്തസംഗമം 'ഗുരുസർവം' വിവിധ പരിപാടികളോടെ ഇന്ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദൈവദശകം ശതാബ്ദി സ്മാരക പ്രാർത്ഥനഹാളിൽ രാവിലെ 8ന് വിദ്യാഗോപാലമന്ത്രാർച്ചന, 9 ന് സൗജന്യ നേത്രപരിശോധന, 10.30ന് യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ, 11.30ന് യോഗം കൗൺസിലർ പി.ടി. മന്മഥൻ എന്നിവർ നയിക്കുന്ന ക്ലാസ് എന്നിവയുണ്ടാകും.
12.30ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട എ.ജി.തങ്കപ്പൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സുരേഷ് കുമാർ വട്ടയ്ക്കൽ, അഡ്വ. കെ.എ. പ്രസാദ്, അഡ്വ. ശാന്താറാം റോയ്, ജി.വി. രാജാ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടിയ വി. ആദിത്യൻ, കലാഭവൻ സന്തോഷ് എന്നിവരെ യോഗത്തിൽ ആദരിക്കും. ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കുവേണ്ടി കുന്നുംപുറത്ത് കെ.വി. പ്രസാദിൽ നിന്നുള്ള ആദ്യസംഭാവന എ.ജി.തങ്കപ്പൻ ഏറ്റുവാങ്ങും. യൂണിയൻ കൗൺസിലർ എ.ബി. പ്രസാദ് കുമാർ, ശാഖ വൈസ് പ്രസിഡന്റ് കെ.കെ. രാജപ്പൻ, യൂണിയൻ കമ്മിറ്റി അംഗം സുഗുണൻ നടുത്തൊട്ടി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ്, വനിതാസംഘം പ്രസിഡന്റ് ഷൈല ദേവദാസ് എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ സ്വാഗതവും സെക്രട്ടറി ടി.കെ. ദേവദാസ് നന്ദിയും പറയും.