വൈക്കം : ടി വി പുരം ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെയും ടി.വി.പുരം ഗവ.ഹൈസ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട് ' എന്ന കാവ്യത്തിന്റെ സംഗീതാവിഷ്‌കാരവും ചർച്ചയും നടത്തി.ടി.വി പുരം ഗവ.ഹൈസ്‌ക്കൂളിൽ വച്ച് നടത്തിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്​റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഹരി ചെറായി, രാജേഷ് ചെറായി എന്നിവർ ചേർന്ന് പൂതപ്പാട്ടിന്റെ സംഗീതാവിഷ്‌കാരം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹൻ, സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് മേഴ്‌സി, സി.ഡി എസ് ചെയർപേഴ്‌സൺ ചന്ദ്രലേഖാ, വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർ പേഴ്‌സൺ കവിത റജി, രമാ ശിവദാസ്, അനിയമ്മ അശോകൻ, എസ് ബിജു, ഷീല സുരേശൻ, ഗീതാ ജോഷി, ജീനാ തോമസ്, ലൈബ്രേറിയൻ രാജി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ലൈബ്രറി കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.