prethishtta-varshikom

വൈക്കം : ചെമ്മനത്തുകര വടകോടിൽ ഭഗവതി ക്ഷേത്രത്തിന്റെ അഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി. എസ്.എൻ.ഡി.പി യോഗം 13-ാം നമ്പർ ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാൽ ഭദ്റദീപ പ്രകാശന കർമ്മം നിർവഹിച്ചു. ക്ഷേത്രം തന്ത്റി ചന്തിരൂർ കെ.സ് രതീഷ്, ക്ഷേത്രം മേൽശാന്തി അനൂപ് ചടങ്ങുകൾക്ക് മുഖ്യ കാർമിഹത്വം വഹിച്ചു. തുടർന്ന് വി.വി കനകാം ബരൻ മാഷ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ, കളപ്പുരയ്ക്കൽ, സെക്രട്ടറി ജനാർദ്ദനൻ കുറുമ്പനങ്ങാട്ട്, രക്ഷാധികാരി സുദർശനൻ കൃഷ്ണാ നിവാസ് ,കമ്മ​റ്റി അംഗങ്ങളായ രഘു, പടന്നപ്പുറത്ത്, സുദർശനൻ കാരുവള്ളി, വിജയൻ നികർത്തിൽ, രാജപ്പൻ പുത്തൻതറ, ലളിത പീടികത്തറ, ശോഭന അഞ്ചുപറ, അമ്മിണി ഭഗവതിപറമ്പ് ,ഓമന മട്ടമ്മയിൽ എന്നിവർ നേതൃത്വം നൽകി.