വൈക്കം : ലൈംഗീകാരോപണം നേരിടുന്ന ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും പഞ്ചായത്തിൽ നടന്ന നിയമനങ്ങളിലെ അഴിമതിയെ കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും കേരളാ കോൺണഗ്രസ് (എം) ഉദയനാപുരം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. മാധവൻകുട്ടി കറുകയിൽ, എബ്രഹാം പഴയകടവൻ, ലൂക്ക് മാത്യു, പി.വി.കുര്യൻ, അഡ്വ.ആന്റണി കളമ്പുകാടൻ തുടങ്ങിയവർ സംസാരിച്ചു.