വൈക്കം : നഗരസഭയിൽ തീർപ്പാക്കാത്ത കെട്ടിടനിർമ്മാണ അപേക്ഷകൾ തീർപ്പാക്കുന്നതിന് 17 ന് രാവിലെ 11 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ അദാലത്ത് നടത്തുമെന്ന് ചെയർമാൻ പി.ശശിധരൻ അറിയിച്ചു. കെട്ടിടനിർമ്മാണ /പൂർത്തീകരണ നമ്പറിംഗിനായി അപേക്ഷ സമർപ്പിച്ചിട്ട് തീർപ്പാക്കാത്തവ സംബന്ധിച്ച ആക്ഷേപമുള്ളവർ 10 ന് വൈകിട്ട് 5 ന് മുമ്പായി അപേക്ഷ നഗരസഭ ഓഫീസിൽ സമർപ്പിക്കണം.