ഇടുക്കി: കേന്ദ്രബഡ്ജറ്റ് കേരളത്തിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവകാരൻ പറഞ്ഞു. അനിയന്ത്രിതമായ പെട്രോൾ ഡീസൽ വിലവർദ്ധനവിനിടയിലാണ് കേന്ദ്ര ഗവൺമെന്റ് ബഡ്ജറ്റിൽ രണ്ട് രൂപയുടെ വർദ്ധനവ്. ഇനി സംസ്ഥാന സർക്കാരിന്റെ പ്രളയ സെസ് കൂടി ആകുമ്പോൾ വിലക്കയറ്റം രൂക്ഷമാകും. ചെറുകിട വ്യാപാര മേഖലയ്ക്ക് കാര്യമായ സഹായമെന്നും ബഡ്ജറ്റിൽ ഇല്ല. വ്യാപാര മേഖലയെ തളർത്തുന്ന ബഡ്ജറ്റാണ് ഇത്. 1.5 കോടി വിറ്റ് വരവുള്ള വ്യാപരികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത് മാറ്റി നിറുത്തിയാൽ ചെറുകിട വ്യാപാര സമൂഹത്തെ സഹായിക്കുന്ന മറ്റൊന്നും ബഡ്ജറ്റിലില്ല.