അരീക്കര: എസ്.എൻ.ഡി.പി യോഗം 157ാം നമ്പർ അരീക്കര ശാഖയിലെ ബാലജന യോഗത്തിന്റെ നേതൃത്വത്തിലുള്ള രവിവാര പാഠശാലയിലെ പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് ശാഖാ ഹാളിൽ നടക്കും. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.എം. ഷാജി അദ്ധ്യക്ഷത വഹിക്കും. അനൂപ് വൈക്കം ക്ലാസ്സ് നയിക്കും.