പാലാ: ജനറൽ ആശുപത്രി മേധാവികൾ പൊതുജനങ്ങളെ നേരിൽ കണ്ട് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വിശദീകരിക്കുന്ന ആദ്യ 'പൊതുജനാരോഗ്യ സംരക്ഷണ സദസ്' ഇന്ന് 2ന് ഏഴാച്ചേരി നാഷണൽ ലൈബ്രറി ഹാളിൽ നടക്കും. പാലാ ജനറൽ ആശുപത്രിയിൽ നിന്ന് ജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങൾ, രോഗ നിർണ്ണയ സൗകര്യങ്ങൾ, ചികിത്സാ മികവുകൾ എന്നിവ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു.സി. മാത്യു, ആർ. എം. ഒ. ഡോ. അനീഷ്.കെ. ഭദ്രൻ എന്നിവർ വിശദീകരിക്കും. പൊതുജനങ്ങളുടെ സംശയങ്ങൾക്കും ഡോക്ടർമാർ മറുപടി നൽകും. പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ പൊതുജനാരോഗ്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ജി വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.