അടിമാലി: അടിമാലി കോയിക്കകുടി സിറ്റിക്ക് സമീപം ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ചിന്നപ്പാറക്കുടിയില്‍ നിന്ന് കല്ലാര്‍ എസ്റ്റേറ്റിലേക്കുള്ള തോട്ടം തൊഴിലാളികളായ സ്ത്രീകളുമായി പോകുന്നതിനിടയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കോണ്‍ക്രീറ്റ് പാതയില്‍ നിന്ന് നിരങ്ങി ജീപ്പ് പാതയോരത്തേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റ സോമിയ (55), സരസു (65), സുനിത (30), വിജയ (43), അമ്മിണി (66) ചെല്ലമ്മാള്‍ (65), ദേവു (33), റാണി (36), രമ്യ (27),​ രാധ, ഹരിജയ (38),​ മിനി തുടങ്ങിയവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചു.