 പി.ജി ഏകജാലകം

ഏകജാലകം വഴി പി.ജി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 9 ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും.

 പരീക്ഷാ തീയതി

രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം പരീക്ഷകൾ 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ 9 വരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ ബി.പി.എഡ് (2014 അഡ്മിഷൻ സപ്ലിമെന്ററി/2007-2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ആഗസ്റ്റ് 2 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.പി.ഇ.എസ് (2017 അഡ്മിഷൻ മുതൽ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 24 ന് ആരംഭിക്കും. പിഴയില്ലാതെ 9 വരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.

 സൂക്ഷ്മ പരിശോധന

മൂന്നാം സെമസ്റ്റർ ബി.എസ്‌.സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 10, 11, 12 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ ഹാൾടിക്കറ്റുമായി എത്തണം.