വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ പുതിയ പ്രസിഡന്റായി ഐജു നീരാക്കൽ, സെക്രട്ടറി ആന്റണി മാത്യൂ, ട്രഷറർ റോയി വർഗ്ഗീസ് എന്നിവർ ഇന്ന് ചുമതല ഏൽക്കും. ഉദയനാപുരം ചിറമേൽ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മോൻസ് ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഇ.കെ.ലൂക്ക്, രാജു തോമസ്, ഡിസ്ട്രിക്ട് അസിസ്റ്റന്റ് ട്രെയിനർ എൻ.ഷൈൻകുമാർ, ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. വർദ്ധിച്ച് വരുന്ന മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി വൈക്കം മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ബോധവത്ക്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്തനിനും ഭവന രഹിതരാവർക്ക് ഭവനം നിർമ്മിച്ച് നൽകുന്നതിന് സ്നേഹവീട് പദ്ധതി നടപ്പിലാക്കുമെന്ന് ക്ലബ് മുൻഗണന നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.