വൈക്കം : എസ് എൻ ഡി പി യോഗം 131-ാം നമ്പർ പടിഞ്ഞാറെമുറി ശാഖയിലെ ആർ.ശങ്കർസ്മാരക കുടുംബയൂണിറ്റ് വാർഷികവും കുടുംബസംഗമവും ഇന്ന് രാവിലെ 8 മുതൽ സദാനന്ദൻ പുത്തൻതറയുടെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി കെ.രമേശൻ വേനാതുരുത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സദാനന്ദൻ ചെല്ലിത്തറ അദ്ധ്യക്ഷത വഹിക്കും.