കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം 2485 -ാം നമ്പർ മാന്നാർ ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിന്റെ യോഗം ഇന്ന് 2 ന് കാർത്ത്യായനി അമ്പാടിയുടെ വസതിയിൽ നടക്കും പ്രാർത്ഥന, ഗുരുപൂജ എന്നിവയ്ക്ക് ശേഷം യൂണിറ്റ് ചെയർപേഴ്സൺ സുശീല ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ശാഖാ പ്രസിഡന്റ് കെ. പി കേശവൻ ഉദ്ഘാടനം ചെയ്യും. കൺവീനർ ബിന്ദു മനോജ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഒാമനക്കുട്ടൻ മനയ്കപറമ്പിൽ, എ.എൻ മനോജ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5 ന് ഉല്ലല തങ്കമ്മ മോഹനൻ ഗുരുദേവ പ്രഭാഷണം നടത്തും