കോട്ടയം : ജൂൺ 19 മുതൽ ജില്ലയിൽ നടന്നു വരുന്ന വായനാപക്ഷാചരണ പരിപാടികൾ നാളെ സമാപിക്കും. ആർപ്പൂക്കര സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. അയ്മനം ജോൺ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ശോഭന വേലായുധൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. കെ അജിതകുമാരി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി പി.ജി.എം നായർ, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.വി. രതീഷ്, സ്‌കൂൾ മാനേജർ സിസ്റ്റർ ജോസ്മിൻ മരിയ, ഹെഡ്മിസ്ട്രസ് ബീന തോമസ് എന്നിവർ സംസാരിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പ്രൊഫ. കെ.ആർ. ചന്ദ്രമോഹനൻ സ്വാഗതവും , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് നന്ദിയും പറയും. പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.