തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം 1801ാം ഇറുമ്പയം ശാഖയിൽ ടി.കെ. മാധവൻ സ്മാരക കുടുംബ സംഗമവും കാരുണ്യഭവനസഹായ പദ്ധതിയുടെ വിതരണവും നടത്തി.തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖപ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് പദ്മിനി തങ്കൻ, ശാഖാ സെക്രട്ടറി കെ.എം സോമൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയ അനിൽ, വി.സി ജോഷി, ശാഖാ ഭാരവാഹികളായ രഞ്ജിത് ഗോപി, ബിജു ലക്ഷ്മണൻ, പി.എസ് ബാബു, ലതഅശോകൻ എന്നിവർ പ്രസംഗിച്ചു. കുടുംബ യൂണിറ്റ് ചെയർമാൻ പി.കെ ശശി സ്വാഗതവും കൺവീനർ പി.കെ പുരുഷൻ നന്ദിയും പറഞ്ഞു.