കല്ലറ : എസ്.എൻ.ഡി.പി യോഗം 78-ാം നമ്പർ വനിതാ സംഘത്തിന്റെ വാർഷികം ഇന്ന് രാവിലെ പത്തിന് ശാരദാവിലാസിനി സ്‌കൂൾ ഹാളിൽ നടക്കും. തുടർന്ന് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് അരിശേരിൽ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ വനിതാ സംഘം സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ മുഖ്യപ്രഭാഷണം നടത്തും. കടുത്തുരുത്തി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുധാ മോഹനൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഷീലാ ബിജുമോൻ, സുശീല രാജൻ എന്നിവർ പ്രസംഗിക്കും.